റഹീമിന് വേണ്ടി ഒഐസിസി പാലക്കാടിന്റെ കൈതാങ്ങ്

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ റഹീം സഹായ ജീവകാരുണ്യ പദ്ധതിയായ ജില്ലകൾ തോറും നടക്കുന്ന കളക്ഷൻ ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ച് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി.

കഴിഞ്ഞ 18 വർഷമായി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ശ്രമങ്ങൾക്ക് വേണ്ടി റിയാദിലെ അബ്ദുൾ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിക്ക് പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച കളക്ഷൻ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി മുഴുവൻ ജില്ലാ കമ്മിറ്റികളോടും സഹകരിക്കുവാൻ റിയാദ് സെൻട്രൽ കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി ക്യാമ്പയിൻ തുടക്കം കുറിച്ചിരിക്കുകയാണ് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി.

റിയാദ് സെൻട്രൽ കമ്മിറ്റി ഓഫിസ് സബർമതിയിൽ വെച്ച് റിയാദ് ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പാറ റിയാദിലെ അബ്ദുൾ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിക്ക് ഒരു ലക്ഷം രൂപകൈമാറി. കമ്മിറ്റിക്ക് വേണ്ടി സിദ്ദിക്ക് തുവ്വൂർ, കുഞ്ഞോയി, മൊഹിയുദ്ധീൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

പാലക്കാട് ജില്ലയുടെ സെൻട്രൽ കമ്മിറ്റി നേതാക്കളായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട്, സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും നിലവിൽ പ്രസിഡന്റിന്റെ ചുമതലയുള്ള ബാലു കുട്ടൻ, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അഷ്‌റഫ് മേച്ചേരി, പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറർ ഷഹീർ കോട്ടക്കാട്ടിൽ മറ്റു ഭാരവാഹികളായ സൈനുദ്ധീൻ കൊടക്കാടൻ, ഷഫീർ പത്തിരിപ്പാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

spot_img

Related Articles

Latest news