രണ്ട് തിരിച്ചറിയല്‍ കാര്‍ഡിന് ഒരേ നമ്പര്‍; വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി; കളക്ടര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം.അദ്ദേഹത്തിന്റെ വോട്ടർ ഐഡിയിലെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാർഡ് കണ്ടെത്തി. ഇതേത്തുടർന്ന് ക്യാബിനറ്റ് റാങ്കിലുള്ള അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.

എബ്രഹാമിന്‍റെ പേരില്‍ ഉള്ള തിരിച്ചറിയല്‍ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. എങ്ങനെയാണ് ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാർഡുണ്ടായതെന്നതില്‍ വ്യക്തതയില്ല. ജഗതിയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അദ്ദേഹം കളക്ടർക്ക് പരാതി നല്‍കി.

spot_img

Related Articles

Latest news