ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയർമാനാക്കി നീതി ആയോഗ് ഭരണസമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി.എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്.