സിനിമ സെറ്റ് കത്തി നശിച്ച നിലയിൽ; തീ വെച്ചതെന്ന് അണിയറപ്രവർത്തകർ; പൊലീസ് കേസെടുത്തു..

അങ്കമാലി ഡയറീസ് ഫെയിം ഡിറ്റോ നായകനായെത്തുന്ന പുതിയ സിനിമയുടെ സെറ്റ് തീ വെച്ച് നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിൽ തൂണ് എന്ന സിനിമയുടെ സെറ്റാണ് തീ വെച്ച് നശിപ്പിച്ചത്. എറണാകുളം കടമറ്റത്താണ് സെറ്റ് നിർമ്മിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ മുതൽ മുടക്കിലായിരുന്നു സെറ്റ് നിർമ്മിച്ചത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു.

spot_img

Related Articles

Latest news