തൈമൂറിന് കൂട്ടായി കുഞ്ഞനിയൻ

സൈഫ് അലി ഖാൻ – കരീന കപൂർ ദമ്പതികൾക്കു രണ്ടാമത്തെ ആൺകുട്ടി പിറന്നു. മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസമാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി ആരാധകരാണ് കുടുംബത്തിന് ആശംസ അറിയിച്ചത്.

2012 ലാണ് റെ കാലത്തെ പ്രണയത്തിനൊടുവിൽ സൈഫ് അലി ഖാൻ – കരീന വിവാഹം. 2016 ഡിസംബറിൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് ടൈമൂർ അലി ഖാന്റെ ജനനം. കഴിഞ്ഞ ഓഗസ്റ്റിലാണ് മകന്‍ തൈമൂറിന് കൂട്ടായി ഒരാള്‍ കൂടി വരുന്നുണ്ടെന്ന വിവരം താരദമ്പതികള്‍ പുറത്തുവിട്ടത്. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നതിന് മുന്നോടിയായി സെയ്ഫും കരീനയും അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോഴും താരം നിരവധി പരസ്യ ചിത്രങ്ങളിലും മറ്റും അഭിനയിച്ചിരുന്നു.

പ്രശസ്ത ബോളിവുഡ് താരം അമൃത സിംഗ്‌ ആണ് സൈഫ് അലി ഖാന്റെ ആദ്യഭാര്യ. 1991 ൽ വിവാഹിതരായ ഇവർക്ക് രണ്ടു കുട്ടികൾ. സാറ അലിഖാനും ഇബ്രാഹിം അലിഖാനും. 2004 ൽ വിവാഹമോചിതരായി.

മീഡിയ വിങ്സ്

spot_img

Related Articles

Latest news