മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ മുക്കം കടവിൽ സ്ഥിതി ചെയ്യുന്ന എസ് കെ പൊറ്റക്കാട് സ്മൃതികേന്ദ്രത്തിൽ 2023- 24 വാർഷിക പദ്ധതിയിൽ മൂന്നുലക്ഷം രൂപ വകയിരുത്തി സ്റ്റെപ്പ് നിർമ്മിക്കുകയും ഇരിപ്പിടം ഒരുക്കുകയും നടപ്പാതയിൽ ഇന്റർലോക്ക് പതിക്കുകയും ചെയ്തു ദിവസവും നൂറ് കണക്കിന് ആളുകളാണ് സ്മൃതികേന്ദ്രം കാണാൻ എത്തുന്നത് പുതിയ സാമ്പത്തിക വർഷത്തിൽ നവീകരണത്തിനു വേണ്ടി ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്
നവീകരണ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ നിർവഹിച്ചു, വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, എം ടി അഷ്റഫ്,എം ടി സൈദ്ഫസൽ, ബഹുസ്വരം കൂട്ടായ്മയുടെ ചെയർമാൻ സലാം കാരമൂല, കൺവീനർ ഉമശ്രീ, ശ്രീനിവാസൻ കാരാട്ട്,സലാം തേക്കുംകുറ്റി,മുക്കം വിജയൻ, കെ വി ജെസ്സി മോൾ, കൃഷ്ണൻ കുട്ടി കരാട്ട്, , ഷിനോദ് ഉദ്യാനം,മുഹമ്മദ് വളപ്പൻ എന്നിവർ സംസാരിച്ചു