ചെന്നൈ: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണവുമായി തമിഴ്നാടും ബംഗാളും രംഗത്ത്.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവര്‍ 7 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീനിൽ കഴിയണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പനി, ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി
അതേ സമയം ബംഗാളിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.