തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം 15ന് തന്നെ. പരീക്ഷാ ബോർഡ് യോഗത്തില്‍ അന്തിമ തീരുമാനമായി.പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പല്‍ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. പരീക്ഷാ ബോർഡ് യോഗം പൂർത്തിയായി.
സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് മുൻഗണന നല്കി പുതിയ സർക്കുലർ പുറത്തിറക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. സുരക്ഷാ കാര്യങ്ങളില്‍ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി. അടുത്ത രണ്ടാഴ്ച സ്കൂളുകളുടെ ജില്ലാ കളക്ടർമാർ നിരീക്ഷിക്കാനും പരിശോധനകള്‍ നടത്താനും നിർദേശം. മാനദണ്ഡങ്ങള്‍ കർശനമാക്കിയത് ഫിറ്റ്നസ് ലഭിക്കുന്നതില്‍ തടസ്സമായതോടെയാണ് പുതിയ തീരുമാനം.

