സൗദി അറേബ്യ :ഹഫർ അൽ ബാത്തിനിൽ ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് അൻസാരി (53) മരണപ്പെട്ടു. കഴിഞ്ഞ 15 വർഷമായി ഹഫർ അൽ ബാത്തിനിൽ താമസിച്ച് വരികയായിരുന്ന അദ്ദേഹം സ്പോൺസറുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച താമസ സ്ഥലത്തെ കിടപ്പുമുറിയിലാണ് അഷ്‌റഫ് അൻസാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായി.
ഭാര്യ: ഹസീന. മക്കൾ: ഇമ്രാൻ അൻസാരി, സുബീന, റുബീന.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പൂർത്തിയാക്കി. ഒഐസിസി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിലാണ് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചത്.
തുടർന്ന് ഹഫർ അൽ ബാത്തിനിൽ തന്നെ മൃതദേഹം മതാചാര പ്രകാരം ഖബറടക്കി.

