വൈറൽ ഗായകൻ അനീഷ് അഹമ്മദ് റിയാദിൽ ..!
അകക്കണ്ണിന്റെ വെളിച്ചത്തിൽ പാടി വിസ്മയിപ്പിച്ച വൈറൽ ഗായകൻ അനീഷ് അഹമ്മദ് റിയാദിൽ പാടുന്നു
സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23ന് ബുധനാഴ്ച്ച വൈകീട്ട് 7:30 മുതൽ എക്സിറ്റ് 21ലെ അൽമദീന ഹൈപ്പർമാർക്കറ്റിൽ വച്ച് നടക്കുന്ന റിയാദ് ലൈവ് ഒരുക്കുന്ന ‘പാട്ടുമാല സീസൺ 3 ‘ പ്രോഗ്രാമിലാണ് അനീഷ് അഹമ്മദ് പാടുന്നത് .
റിയാദിലെ കലാകാരന്മാരും അണിനിരക്കുന്ന പരിപാടി തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു .
സംഘാടകമിതി അംഗങ്ങൾ ചേർന്ന് റിയാദ് കിംഗ് ഖാലിദ് ഇന്റർനേഷണൽ എയർപോർട്ടിൽ അനീഷ് അഹമ്മദിനെയും ഭാര്യ ഹസീനയെയും സ്വീകരിച്ചു ,

