റിയാദ്: റിയാദിലെ സാമൂഹ്യസാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്ന വ്യക്തിയും, റിയാദ് പയ്യന്നൂര്‍ സൗഹൃദ വേദി പ്രവർത്തകൻ കെ.എസ്. രാജന്റെ പത്താം വാർഷിക അനുസ്മരണ ചടങ്ങ് റബ്വയിൽ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണൻ വി. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശശികുമാർ സ്വാഗതം പറയുകയും, രാജേട്ടന് പയ്യന്നൂര്‍ സൗഹൃദ വേദി റിയാദുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെപ്പറ്റി സനൂപ് കുമാർ അനുസ്മരിക്കുകയും ചെയ്തു.
മത സൗഹാർദ്ദം ഉയർത്തി പിടിച്ചു ജീവിച്ചിരുന്ന രാജേട്ടനിലെ മനുഷ്യസ്നേഹി ,എല്ലാ മനുഷ്യരെയും സമഭാവനയോടെ കാണാനും, സഹായിക്കാനും മനസു കാട്ടിയിരുന്നുവെന്നും രാജേട്ടന്റെ വിടവ് നികത്താനാകാത്തതാണെന്നും ചടങ്ങിൽ അനുസ്മരിച്ചു. അബ്ദുൽ മജീദ്,രാജേഷ് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ച ചടങ്ങിന് ട്രഷറർ തമ്പാൻ വി. വി. നന്ദി പറഞ്ഞു.