കോഴിക്കോട്: പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം (76) കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ നിര്യാതയായി.
1950 ഓഗസ്റ്റ് 24ന് ചിറയിൻകീഴിലാണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്.
ഏതാനും വർഷം മുൻപ് അദ്ദേഹം നിര്യാതനായിരുന്നു.
സജിത്ത്, സോജ എന്നിവർ മക്കളാണ്.
പ്രേംനസീറിൻ്റെ 60 വർഷം പഴക്കമുള്ള ചിറയിൻകീഴിലെ വീടിൻ്റെ പേര് ഈ മകളുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്.
പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്നൊരു ഓർമപുസ്തകം ഇവർ രചിച്ചിട്ടുണ്ട്. സഹോദരൻ: ഷാനവാസ്, സഹോദരിമാർ: റസിയ, റിത .ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് .

