കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്നും MDMA പിടികൂടി: 2 പേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. ലഹരിമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന റോഷ്‌നി സാവിയോ (34), റുബൈദ (34) എന്നിവരിൽ നിന്നാണ് 0.31 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

ജയിലിലെ മുറിക്കുള്ളിൽ ഗ്ലാസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. റോഷ്‌നി സാവിയോ ആറു ദിവസം മുമ്പും, റുബൈദ രണ്ടു ദിവസത്തിനു മുമ്പുമാണ് ജയിലിൽ എത്തിയത്. ഒരാഴ്ച മുമ്പ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ വെച്ച് 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കൽ സ്വദേശികൾ അറസ്റ്റിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾക്ക് ലഹരിമരുന്ന് നൽകിയത് റോഷ്‌നി സാവിയോ ആണെന്ന് വിവരം ലഭിച്ചത്. തുടർന്ന് കൂത്തുപറമ്പ് പോലീസ് തൃശൂരിൽ വെച്ചാണ് റോഷ്‌നിയെ പിടികൂടിയത്. സാബിറ എന്നാണ് ഇവരുടെ യഥാർത്ഥ പേരെന്നും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. ന്യൂമാഹിയിൽ വാടകവീട്ടിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് രണ്ടാമത്തെയാളായ റുബൈദയെന്നും അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news