കണ്ണൂർ: കായലോട് വലിയുല്ലാഹി സയ്യിദ് മുഹമ്മദ് ജിഹാനിയാൻ ചിശ്തിയുടെ സ്മരണാർത്ഥം അച്ചങ്കര ജുമാമസ്ജിദിൽ ഉറൂസ് നടത്തി. ചടങ്ങിൽ, സയ്യിദ് ആറ്റക്കോയ മഷൂർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. വെള്ളിയാഴ്ച രാത്രി മജ്ലിസ് നൂറും ശനിയാഴ്ച ഉച്ചക്ക് കോവിഡ് മാനദണ്ഡം പാലിച്ചു അന്നദാനവും നടന്നു. പരിപാടിക്ക് ജുമാ മസ്ജിദ് ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.
Media wings : കണ്ണൂർ