തു​ട​ര്‍​ഭ​ര​ണ​ത്തി​ന്​ സാ​ധ്യ​ത : ഹരിശ്രീ അശോകൻ

സ​മൂ​ഹ​ത്തിന്റെ ക്ഷേ​മ​ത്തി​നാ​യി മെ​ച്ച​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വെ​ക്കു​ന്ന വ്യ​ക്തി​ക​ള്‍​ക്കാ​ണ് വോ​ട്ട്​ ചെ​യ്യേ​ണ്ട​ത്. എ​ല്ലാ പാ​ര്‍​ട്ടി​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി പേ​രു​ണ്ടാ​കും. എ​ന്നാ​ല്‍, ആ ​പാ​ര്‍​ട്ടി​യി​ലെ എ​ല്ലാ​വ​രും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്നി​ല്ല. ന​ല്ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​രെ സ​മൂ​ഹ​ത്തി​ന്​ ആ​വ​ശ്യ​മാ​ണ് എ​ന്ന ചി​ന്താ​ഗ​തി​യി​ല്‍ ആ ​വ്യ​ക്തി​ക്കാ​ണ് വോ​ട്ട്​ ചെ​യ്യു​ക.

കൊ​ള്ളാ​വു​ന്ന രാ​ഷ്​​ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​തു പാ​ര്‍​ട്ടി​യി​ലാ​ണോ ഉ​ള്ള​ത് ആ ​പാ​ര്‍​ട്ടി​യെ വേ​ണം ഭ​ര​ണ​ ചു​മ​ത​ല​യേ​ല്‍​പി​ക്കാ​ന്‍. രാ​ഷ്​​ട്രീ​യ​ത്തി​ലി​റ​ങ്ങാ​ന്‍ എ​നി​ക്ക് താ​ല്‍​പ​ര്യ​മി​ല്ല. അ​ല്ലാ​തെ​ ത​ന്നെ ക​ഴി​യും പോ​ലെ അ​ര്‍​ഹ​രാ​യ​വ​രെ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​ണ് ഞാ​ന്‍. പ​ല പാ​ര്‍​ട്ടി​യി​ലെ​യും പ​ല നേ​താ​ക്ക​ളെ​യും വ​ലി​യ ഇ​ഷ്​​ട​മാ​ണ്. ആ​രു​ടെ​യും പേ​രെ​ടു​ത്തു പ​റ​യു​ന്നി​ല്ല. ഇ​ത്ര​യ​ധി​കം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ന​ല്ല​രീ​തി​യി​ല്‍ ത​ര​ണം ചെ​യ്ത്​ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും ഉ​ത​കു​ന്ന രീ​തി​യി​ല്‍, ഇ​ങ്ങ​നെ ഭ​രി​ച്ച മ​റ്റൊ​രു പാ​ര്‍​ട്ടി ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ സ​ര്‍​ക്കാ​റി​നെ വി​ല​യി​രു​ത്തു​മ്പോ​ള്‍ തോ​ന്നു​ന്ന​ത്. കോ​വി​ഡ്, നി​പ, പ്ര​ള​യ​കാ​ല​ങ്ങ​ള്‍ തു​ട​ങ്ങി ദു​രി​ത​പൂ​ര്‍​ണ​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ കു​ഴ​പ്പ​മി​ല്ലാ​തെ ഭ​രി​ച്ച ഒ​രു സ​ര്‍​ക്കാ​റു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. ഇ​ത്ര​യും ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലും നാട്ടിലെ പ്ര​ജ​ക​ളെ ചി​റ​കി​ന​ടി​യി​ല്‍ ചേ​ര്‍​ത്തു​ പി​ടി​ച്ച​തു ​പോ​ലൊ​രു വി​ശ്വാ​സം ജ​ന​ങ്ങ​ള്‍​ക്കു​ണ്ട്. ഈ ​ത​ര​ത്തി​ല്‍ നോ​ക്കു​മ്പോ​ള്‍ തു​ട​ര്‍​ഭ​ര​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് അ​താ​ണെ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്.

spot_img

Related Articles

Latest news