ഗൾഫ് രാജ്യങ്ങളിൽ അതിശക്തമായ പൊടിക്കാറ്റ്

റിയാദ്: സൗദി അറേബ്യ, ഖത്തർ , കുവൈറ്റ് തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ അതി ശക്തമായ പൊടിക്കാറ്റ് തുടരുന്നു. സൗദിയിലെ റിയാദ്, അല്‍ ജൌഫ്, ഖസീം, ഹായില്‍, മക്ക, മദീന തുടങ്ങിയ ഇടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടെന്ന് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഖത്തറിലെയും കുവൈറ്റിലെയും സ്ഥിതി വിഭിന്നമല്ല.

ദൂരക്കാഴ്ച വളരെ കുറവാണ്. കടൽത്തീരങ്ങളിൽ കുറഞ്ഞ താപനിലയും വേലിയേറ്റവും ആണ് അനുഭവപ്പെടുന്നത്. റോഡുകളില്‍ കാഴ്‍ച തീര്‍ത്തും അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

spot_img

Related Articles

Latest news