വയനാട് : മാനന്തവാടി എൻ ഡി എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ തന്റെ അറിവോടെയല്ല സ്ഥാനാർത്ഥിയാക്കിയത് എന്നറിയിച്ചതോടെയാണ് ലിസ്റ്റ് എല്ലവരും പരിശോധിക്കുന്നത് നല്ലതാണെന്നു എൻ.എസ് . മാധവൻ ട്വിറ്ററിൽ കുറിച്ചത്.
താൻ ബി ജെ പി യുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ വക്താവല്ല. സ്ഥാനാർത്ഥിയാകാൻ ആഗ്രവുമില്ലെന്നും മണികണ്ഠൻ അറിയിച്ചു. പട്ടിക വർഗ സംവരണ മണ്ഡലമാണ് മാനന്തവാടി. പണിയ വിഭാഗത്തിലെ ആദ്യ എംബിഎ കാരനായ മണികണ്ഠൻ മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്.