സ്‌ട്രെച്ചറിൽ നാടണഞ്ഞു

24 -01 -2021
ഷാർജ : സ്ട്രോക്ക് വന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി സ്‌ട്രെച്ചറിൽ നാടണഞ്ഞു . 57 കാരനായ മുഹമ്മദ് പണിക്ക വീട്ടിലാണ് ഇന്ന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്കു യാത്രയായത്.
യു എ ഇ യിൽ ഡ്രൈവറായി ജോലിനോക്കിയുരുന്ന ഇദ്ദേഹം തൊഴിൽ നഷ്ടമായതിനെ തുടർന്ന് 2019 ൽ നാട്ടിലേക്ക് തിരിച്ചിരുന്നു. 2020 ജനുവരിയിൽ വിസിറ്റ വിസയിൽ വീണ്ടും ദുബായിൽ എത്തിയെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ജോലി തരപ്പെടാനോ നാട്ടിൽ പോകണോ കഴിഞ്ഞില്ല. ഇതിനിടയിൽ കഴിഞ്ഞ ഒക്ടോബര് 1 നു രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഇടപെടലുകൾ തുണയായി. ആശുപത്രി അധികൃതർ ചികിത്സാ ചിലവ് സൗജന്യമാക്കിയതിനു പിന്നാലെ സ്‌ട്രെച്ചർ യാത്രക്കുള്ള ടിക്കറ്റും സഹായിയായി ഒരു നഴ്സിനെയും ഇന്ത്യൻ കോൺസുലേറ്റ് തന്നെ ഏർപ്പെടുത്തികൊടുത്തു. ഹോസ്പിറ്റൽ അധികൃതരുടെ സഹായം പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും ഷാർജ കോൺസുലേറ്റ് വക്താവ് നീരജ് അഗർവാൾ അറിയിച്ചു.
spot_img

Related Articles

Latest news