സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ പ്രതീക്ഷ ഉയർത്തി മാതൃഭൂമി സീ വോട്ടർ സർവ്വേ ഫലം. കേരളത്തിലെ ചരിത്രം തിരുത്തി ഇത്തവണയും എൽഡിഎഫ് തന്നെ അധികാരത്തിലേറുമെന്നാണ് സർവ്വേ പ്രവചനം. 79 സീറ്റുകളാണ് ഇടതുപക്ഷത്തിന് സർവ്വേ പ്രവചിക്കുന്നത്. ഇതുവരെ 11 സർവ്വേകളാണ് പിണറായി സർക്കാരിന് ഭരണ തുടർച്ച പ്രവചിച്ചിരിക്കുന്നത്
അതേ സമയം, കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് സര്‍വ്വേയിൽ അഭിപ്രായം ഉയർന്നു. ബിജെപിയെ 34.3 ശതമാനം പേര്‍ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി.
സിപിഐഎം 11.8%, മുസ്‌ലിം ലീഗ് 9.1%, കോണ്‍ഗ്രസ് 8%, ആരോട് വെറുപ്പില്ല-27% എന്നാണ് ഫലം.