കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സ​മാജ്‌വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്ത്. ക​ർ​ഷ​ക​രെ​യും നി​യ​മ​ത്തെ​യും ച​വി​ട്ടി​യ​ര​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ര​ണ​ഘ​ട​നെയും ത​ക​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

അ​ധി​കാ​ര​ത്തി​ലു​ള്ള ആ​ളു​ക​ളു​ടെ പ്ര​വ​ർ​ത്തി​ക​ൾ ത​ങ്ങ​ൾ ക​ണ്ടു. ല​ഖിം​പു​രി​ൽ അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ഞ​ങ്ങ​ൾ ക​ണ്ടു. ക​ർ​ഷ​ക​രെ അ​വ​ർ വാ​ഹ​നം കൊ​ണ്ട് ന​ശി​പ്പി​ച്ചു. അ​വ​ർ ക​ർ​ഷ​ക​രെ തീ​വ്ര​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഹ​റ​ൻ​പൂ​രി​ൽ ന​ട​ത്തി​യ പൊ​തു സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം. ക​ർ​ഷ​ക​ർ അ​ന്ന​ദാ​താ​ക്ക​ളാ​ണ് . അ​വ​ർ ഇ​ന്ന് അ​പ​മാ​നി​ത​രാ​കു​ക​യാ​ണ്. എ​ന്നി​ട്ടും സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ത്ത ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു.

കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് യു​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര രാ​ജി​വ​യ്ക്കണമെന്നും അ​ഖി​ലേ​ഷ് യാ​ദ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

spot_img

Related Articles

Latest news