ആറന്മുളയിൽ പുതിയ കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

ആറന്മുള മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാർ അനുവദിച്ച പുതിയ കോഴ്സുകൾ ഉദ്ഘാടനം ചെയ്തു. ക്ലാസുകൾ തുടങ്ങി. ഇലന്തൂർ ഗവ. കോളേജ്, പത്തനംതിട്ട , കാതോലിക്കേറ്റ് കോളേജ്, കോഴഞ്ചേരി, സെന്റ്. തോമസ് കോളേജ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പുതിയ കോഴ്സുകൾ ആരംഭിച്ചത് . എം.എ എക്കണോമെട്രിക്സ്‌ , ഇന്റഗ്രേറ്റഡ് ഇംഗ്ലീഷ് , എം.കോം, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകളാണ് അനുവദിച്ചത്. ആധുനികയുഗത്തിന് ആവശ്യമുള്ളതും ഏറ്റവും ഡിമാന്റുള്ളതുമായ കോഴ്സുകളാണ് സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. ഒന്നര വർഷം മുൻപ് പത്തനംതിട്ട , ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസിൽ എം.എസ്.സി സൈബർ ഫോറൻസിക് സയൻസ് അനുവദിച്ചിരുന്നു. കേരളത്തിൽ തന്നെ ആദ്യമായി കേരളത്തിൽ ആദ്യമായി ഈ കോഴ്സ് ആരംഭിച്ചത് ഇവിടെയാണ്.

spot_img

Related Articles

Latest news