മികച്ച കർഷകൻ ചിദംബരൻ മാഷെ ആദരിച്ചു

ചാത്തമംഗലം : 94-ാം വയസ്സിലും കാർഷികവൃത്തിയും വീട്ട് പണികളിൽ ഭാര്യയെ സഹായിച്ചും ഊർജ്ജസ്വലതയോടെ നടക്കുന്ന ചാത്തമംഗലം നെച്ചുളിയിലെ ചിദംബരൻ മാഷെ കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ആദരിച്ചു. ചടങ്ങിൽ എ. രാജു അധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ ഉപഹാരവും . പൊന്നാടയും അണിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ അജീഷ്, വിശ്വൻ വെള്ളലശ്ശേരി, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്രി ഷഹീർപാഴൂർ, രാജലക്ഷ്മി ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി വി.എൻ സുധീർ, എം.കെ അനീഷ്,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news