ബിജെപി യുടെ സ്ഥാനാർത്ഥി പട്ടിക എല്ലാവരും പരിശോധിച്ച് ഉറപ്പു വരുത്തുക – എൻ എസ് മാധവൻ

വയനാട് : മാനന്തവാടി എൻ ഡി എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ തന്റെ അറിവോടെയല്ല സ്ഥാനാർത്ഥിയാക്കിയത് എന്നറിയിച്ചതോടെയാണ് ലിസ്റ്റ് എല്ലവരും പരിശോധിക്കുന്നത് നല്ലതാണെന്നു എൻ.എസ് . മാധവൻ ട്വിറ്ററിൽ കുറിച്ചത്.

താൻ ബി ജെ പി യുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ വക്താവല്ല. സ്ഥാനാർത്ഥിയാകാൻ ആഗ്രവുമില്ലെന്നും മണികണ്ഠൻ അറിയിച്ചു. പട്ടിക വർഗ സംവരണ മണ്ഡലമാണ് മാനന്തവാടി. പണിയ വിഭാഗത്തിലെ ആദ്യ എംബിഎ കാരനായ മണികണ്ഠൻ മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്.

spot_img

Related Articles

Latest news