ജാമിയ മില്ലിയ: മെയ് 12 വരെ അപേക്ഷിക്കാം

ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി 2022-23 അദ്ധ്യായന വർഷത്തേക്കുള്ള ഡിഗ്രി, പിജി, പിജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 12 വരെ അപേക്ഷിക്കാം.

JMI നടത്തുന്ന പ്രവേശനപരീക്ഷ വഴിയായിരിക്കും അഡ്മിഷൻ. ജൂൺ 2 മുതൽ പ്രവേശന പരീക്ഷ ആരംഭിക്കും. BA (Hons) ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്‌കൃതം, ഹിന്ദി, BSc ബയോടെക്നോളജി, BSc (Hons) ഫിസിക്സ്‌ തുടങ്ങിയ കോഴ്സുകളിലേക്ക് CUET-2022 മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.jmicoe.in സന്ദർശിക്കുക. CUET-2022 വഴി പ്രവേശനം നടത്തുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം CUET ക്ക് രജിസ്റ്റർ ചെയ്തതിനു ശേഷമായിരിക്കണം JMI യുടെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടത്.

spot_img

Related Articles

Latest news