കോയമ്പത്തൂർ-കണ്ണൂർ പ്രത്യേക എക്സ്പ്രസ് നാളെ മുതൽ

കോയമ്പത്തൂർ: കോയമ്പത്തൂർ ജങ്‌ഷനിൽ നിന്ന്‌ കണ്ണൂരിലേക്ക്‌ പ്രത്യേക എക്സ്‌പ്രസ് തീവണ്ടി ജനുവരി 31-ന് തുടങ്ങുന്നു. തീവണ്ടിനമ്പർ 06608 കോയമ്പത്തൂർ ജങ്‌ഷൻ-കണ്ണൂർ പ്രത്യേകതീവണ്ടി പകൽ 2.20-ന്‌ പുറപ്പെട്ട്‌ രാത്രി ഒമ്പതിന് കണ്ണൂരിൽ എത്തും.
തീവണ്ടിനമ്പർ 06607 കണ്ണൂർ-കോയമ്പത്തൂർ പ്രത്യേകതീവണ്ടി ഫെബ്രുവരി ഒന്നിന്‌ രാവിലെ 6.20-ന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെട്ട്‌ കോയമ്പത്തൂരിൽ ഉച്ചയ്ക്ക്‌ 1.50-ന്‌ എത്തിച്ചേരും. യാത്രയ്ക്ക് മുൻകൂർ സീറ്റ്‌ റിസർവേഷൻ ആവശ്യമാണ്‌. എല്ലാദിവസവും പ്രത്യേക എക്സ്‌പ്രസ് തീവണ്ടി സർവീസ്‌ ഉണ്ടായിരിക്കും.
spot_img

Related Articles

Latest news