നാറ്റ: ഗൾഫ് നാടുകളിൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ

കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകമായി നടത്തുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷയുടെ (NATA 2021) മൂന്നാം ടെസ്റ്റ് സെപ്തംബർ 3ന് നടക്കും. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിൽ ഒന്ന് മാത്രം എഴുതിയവർക്കും ഇതിൽ പങ്കെടുക്കാം. ഒന്നിലധികം തവണ പരീക്ഷ അഭിമുഖീകരിക്കുന്നവരുടെ മികച്ച സ്കോർ പരിഗണിക്കും.

മുമ്പ് കഴിഞ്ഞ രണ്ട് ടെസ്റ്റിലും പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ആഗസ്റ്റ് 22. ഇന്ത്യക്ക് പുറമെ ദുബൈ, റിയാദ്‌, ദോഹ ബഹ്‌റൈൻ, കുവൈത്ത്, മസ്ക്കത്ത്  എന്നിവിടങ്ങളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് www.nata.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

spot_img

Related Articles

Latest news