പാർവതിയും മമ്മൂട്ടിയും ഒന്നിക്കുന്നു

വേഫേറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന “പുഴു” വിൽ മമ്മൂട്ടിയും പാർവതി തെരുവോത്തും പ്രധാന വേഷങ്ങളിൽ. രതീന ഷർഷാദ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ തിരക്കഥയൊരുക്കുന്നത്​ ഹർഷദ്​, സുഹാസ്​, ഷറഫു എന്നിവർ ചേർന്നാണ്.

ചിത്രത്തിന്റെ പേര് പോലെത്തന്നെ ഒരു പാട് പ്രത്യേകതകൾ ഉണ്ടെന്നതാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. പാർവതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മാത്രമല്ല, മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു പാട് സവിശേഷതകൾ ഉണ്ടെന്ന് പാർവതി തന്നെ ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. 2021 ൽ മമ്മൂട്ടിയുടെ നിരവധി സിനിമകൾ ആണ് തീയറ്ററുകളിൽ എത്താൻ പോകുന്നത്.

spot_img

Related Articles

Latest news