സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

റിയാദ് : ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയും അൽ അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഫെബ്രുവരി 5 വെള്ളിയാഴ്ച രാവിലെ 8  മണി മുതൽ  ഉച്ചക്ക് 12 വരെ ശുമൈസി അൽ അബീർ ക്ലിനിക്കിൽ ആണ് ക്യാമ്പ്. ബ്ലഡ് ഷുഗർ ചെക്കപ്പ്,  ഫിസിക്കൽ എക്സാമിനേഷൻ, ജനറൽ പ്രാക്ടീഷനേഴ്സ് കൺസൽട്ടേഷൻ എന്നിവ ക്യാമ്പിൽ  ലഭ്യമായിരിക്കും.

ലൈഫ് സ്റ്റൈൽ രോഗങ്ങൾ , കമ്മ്യൂണിക്കബിൾ ഡിസീസസ് കണ്ടുപിടിക്കുവാനും  നിയന്ത്രിക്കാനും പ്രതിരോധിക്കുവാനും  ഇത്തരം മെഡിക്കൽ ക്യാമ്പുകൾ പ്രവാസി സമൂഹം ഉപയോഗപ്പെടുത്തണമെന്ന് സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ക്യാമ്പ് രജിസ്‌ട്രേഷനും മറ്റു  കൂടുതൽ വിവരങ്ങൾക്കും സുരേഷ് ശങ്കർ  0559622706 നാസർ വലപ്പാട്  0530453498  രാജു തൃശൂർ 0502436831 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

spot_img

Related Articles

Latest news