നോദീപ് കൗർ ജയിലിൽ ലൈംഗിക പീഡനത്തിന് ഇരയായതായി സംശയം

കഴിഞ്ഞ മാസം 12 നു ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ദളിത് ലേബർ ആക്ടിവിസ്റ് നോദീപ് കൗർ ജയിലിൽ ലൈംഗിക പീഡനത്തിന് ഇരയായതായി ബന്ധുക്കൾ ആരോപിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് .

വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് അവരുടെ മേൽ ചാർത്തിയിരിക്കുന്നതു . സോനിപതിൽ ഉള്ള സെഷൻ കോടതിയിൽ കൊടുത്ത ജാമ്യാപേക്ഷ തള്ളിയിരിക്കുകയാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബന്ധുക്കൾ. മസ്ദൂർ അധികാർ സംഘട്ടൻ എന്ന സംഘടനയുടെ പ്രവർത്തകയാണ്. ഇവരുടെ മോചനം ആവശ്യപ്പെട്ടു മറ്റു നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news