ആർമിയിൽ ഫാർമസിസ്റ്റ് റിക്രൂട്ട്മെന്റ് റാലി

കരസേനയിൽ ശിപായി ഡി ഫാർമ തസ്തികയിലേക്ക് കർണാടകയിലെ ഉഡുപ്പിയിൽ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. മാർച്ച് 31 വരെയാണു റിക്രൂട്ട്മെന്റ്. പുരുഷൻമാർക്കാണ് അവസരം. പ്ലസ് ടുവും 55% മാർക്കോടെ ഡി ഫാർമയുമാണു യോഗ്യത. 50% മാർക്കോടെ ബി ഫാർമ കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിലോ സംസ്ഥാന ഫാർമസി കൗൺസിലിലോ റജിസ്റ്റർ ചെയ്തിരിക്കണം. പ്രായം: 19–25 (1995 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30 നും മധ്യേ ജനിച്ചവർ).

ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം 165 സെ.മീ., കുറഞ്ഞ നെഞ്ചളവ്: 77 സെ.മീ. (കുറഞ്ഞത് 5 സെ.മീ. വികാസം വേണം). വിമുക്തഭടൻമാർക്കും സൈനികരുടെ മക്കൾക്കും കായികതാരങ്ങൾക്കും ഇളവുണ്ട്. www.joinindianarmy.nic.in എന്ന സൈറ്റിലൂടെ ഓൺലൈൻ റജിസ്ട്രേഷൻ നടത്തുന്നവർക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം. മാർച്ച് 13 വരെ റജിസ്ട്രേഷൻ നടത്താം.

spot_img

Related Articles

Latest news