രാഹുല്‍ ഗാന്ധിയെ കസ്റ്റഡിലെടുക്കാൻ നീക്കം, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും; ഡല്‍ഹിയില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യ മുന്നണി എംപിമാർ നടത്തിയ മാർച്ചില്‍ സംഘർഷം.പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പാർലമെന്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലെ മാർച്ചില്‍ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തു. അമിത ബലപ്രയോഗം പാടില്ലെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിർദേശം. ഗ്യാനേഷ് നിയമവിരുദ്ധമായും ഏകപക്ഷീയമായും ഫോം 6 ഭേദഗതി ചെയ്‌തുവെന്നത് സംശയത്തിനിടയില്ലാത്ത വിധം തെളിഞ്ഞെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

spot_img

Related Articles

Latest news