എസ്.എഫ്.ഐ നേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവം; എസ്‌.ഐയ്ക്ക് വീഴ്ച പറ്റി; നടപടി ശുപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്‌.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലായിരിക്കും എസ്‌.ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമോ എന്ന് കമ്മീഷണർ തീരുമാനിക്കുക.

spot_img

Related Articles

Latest news