സൗദി ഇന്ത്യൻ അംബാസിഡർ ഡോ. സുഹേൽ അജാസ് ഖാന് റിയാദ് ടാക്കീസ് യാത്രയയപ്പ് നൽകി.

സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിൽ റിയാദ് ടാക്കിസ് പ്രസിഡണ്ട് റിജോഷ് കടലുണ്ടി ബൊക്കെ കൈമാറി സംഘടനയുടെ ആദരവും ആശംസകളും നേർന്നു ,
വൈസ് പ്രസിഡണ്ട് സനു മാവേലിക്കര , ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് എക്സിക്യൂട്ടീവ് അംഗം അൻസാർ കൊടുവള്ളി എന്നിവർ സന്നിഹിതരായിരുന്നു .

ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി റിയാദ് ഒലയ ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ചിച്ച യാത്രയയപ്പ് ചടങ്ങിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും ബിസിനസ്സ് പ്രമുഖരും പങ്കെടുത്തു .

spot_img

Related Articles

Latest news