റിയാദ്: കുട്ടികളുടെ സർഗശേഷിയെ പ്രോത്സാഹിപ്പിച്ചും ആഭരണ രൂപകൽപ്പനയിലെ കുഞ്ഞുഭാവനകൾക്ക് വേദിയൊരുക്കിയും സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ശിശുദിനാഘോഷം. ‘ലിറ്റിൽ നൂറ’യുടെ ഭാഗമായി നവംബർ 14 ശിശുദിനത്തിൽ അൽഖർജ് ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ജ്വല്ലറി ചിത്രരചനാ മത്സരം കുട്ടികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി.
മത്സരത്തിൽ അവന്തിക നിത പ്രകാശ് ഒന്നാം സ്ഥാനവും ആൽമിയ ബിജോയ് രണ്ടാം സ്ഥാനവും മഹലൈക് ഷാൻസെ മൂന്നാം സ്ഥാനവും നേടി.
ഒന്നാം സമ്മാനമായ സ്വർണനാണയം സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് സൗദി കൺട്രി ഹെഡ് ശ്രീജിത്തും സ്കൂൾ പ്രിൻസിപ്പൽ പത്മിനി നായരും ചേർന്ന് വിതരണം ചെയ്തു. അവന്തികയുടെ ചിത്രം അടുത്ത വർഷം വരെ ‘ലിറ്റിൽ നൂറ’ ഉൽപ്പന്ന കാറ്റലോഗിന്റെ മുഖപ്പേജിൽ ഉൾപ്പെടുത്തും എന്ന പ്രത്യേക അംഗീകാരവും വിജയത്തിന് തിളക്കമേകി.
രണ്ടാം സമ്മാനമായ സ്വർണനാണയം സ്ഥാപനത്തിന്റെ ഹോൾസെയിൽ ഹെഡ് മനു വിശ്വം സമ്മാനിച്ചു. മൂന്നാം സമ്മാനം ജി.സി.സി മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് വികാസ് വീരമണി വിതരണം ചെയ്തു.
കുട്ടികളുടെ ആശയങ്ങൾക്കും സൃഷ്ടികൾക്കും അംഗീകാരം നൽകുന്ന ഇത്തരം വേദികൾ അവരുടെ ആത്മവിശ്വാസവും കലാഭിരുചിയും വളർത്താൻ സഹായിക്കുന്നു. മത്സരത്തിനൊപ്പം ലഭിച്ച അംഗീകാരങ്ങളും സമ്മാനങ്ങളും കുരുന്നുകൾക്ക് തുടർന്നും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ മുന്നേറാനുള്ള പ്രോത്സാഹനമായി.
ചടങ്ങിൽ കുട്ടികൾക്കായുള്ള ‘ലിറ്റിൽ നൂറ’ 22 കാരറ്റ് ആഭരണശേഖരവും അവതരിപ്പിച്ചു. ബാല്യത്തിന്റെ മനോഹാരിതയ്ക്കൊപ്പം കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾക്കും ഇടം നൽകുന്ന പുതിയ ശേഖരത്തിലൂടെ കുടുംബങ്ങളിലേക്ക് കൂടുതൽ അടുത്തെത്തുകയാണ് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ‘ലിറ്റിൽ നൂറ’ ശേഖരം വില്ലാജിയോ, മദീന മാൾ ഷോറൂമുകളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

