ശൈഖ് സൈനുദ്ധീൻ മഖ്ദൂം സ്മാരകത്തിന് വേണ്ടി പ്രവർത്തിച്ചവരെ അഭിനന്ദിച്ചു.

പൊന്നാനി: ശൈഖ് സൈനുദ്ധീൻ മഖ്ദൂമിനായുള്ള സ്മാരക മന്ദിരത്തിനായ് ബജറ്റിൽ അമ്പത് ലക്ഷംവകയിരുത്തിയ
കേരള സർക്കാരിനെ എസ്.വൈ.എസ് പൊന്നാനി സോൺ കമ്മിറ്റി അഭിനന്ദിച്ചു. ഇതിനായ് പ്രയത്നിച്ച എം.എൽ എ ശ്രീ: പി ശ്രീരാമകൃഷ്ണൻ, ജനകീയ കൂട്ടായ്മക്ക് നേതൃത്വം നൽകി സർക്കാർ ശ്രദ്ധയിലേക്ക് വിഷയമെത്തിച്ച കേരള ഹജ്ജ് കമ്മിറ്റിയംഗം കെ.എം.കാസിം കോയ സാഹിബ് പൊന്നാനി എന്നിവരോട് യോഗം കൃതജ്ഞത രേഖപ്പെടുത്തി. വൈദേശിക അധിനിവേശത്തിനെതിരെ തൻ്റെ സമൂഹത്തെ സജ്ജരാക്കാൻ ഗ്രന്ഥങ്ങൾ വരെയെഴുതി നേതൃത്വം നൽകിയ വിശ്രുത പണ്ഡിതനാണ് ശൈഖ് സൈനുദ്ധീൻ മഖ്ദൂം.
സിദ്ധീഖ് അൻവരി അധ്യക്ഷത വഹിച്ച യോഗത്തിൽ മുർശിദ് പുതുപൊന്നാനി, അബ്ദുസ്സലാം പഴഞ്ഞി എന്നിവർ പ്രസംഗിച്ചു. അബ്ദുൽ മജീദ് സഅദി സ്വാഗതവും സെക്കീർചമ്രവട്ടം നന്ദിയും പറഞ്ഞു.
spot_img

Related Articles

Latest news