റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്റ്റർ റാലിയോട് അനുബന്ധിച്ചു നടന്ന അനിഷ്ട സംഭവങ്ങളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് നേതൃത്വം കൊടുത്തതിനു മുഖ്യ പ്രതികളെ ഡൽഹി പോലീസ് തിരയുന്നു.
ഇതിൽ ദീപ് സിദ്ദു, ജുഗരാജ് സിങ് , ഗുർജോത് സിങ് ,ജുര്ജാന്ത് സിങ് മുതലായവരെക്കുറിച്ചു വിവരം നല്കുയന്നവർക്കു ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു . കൂട്ടുപ്രതികളായ ജാജ്ബീർ സിങ്, ബൂട്ടാസിംഗ്, സുഖ്ദേവ് സിങ്, ഇക്ബാൽ സിങ് മുതലായവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് അൻപതിനായിരം രൂപയും ഇനാമായി ലഭിക്കുമെന്നു ഡൽഹി പോലീസ് .