കേരള കോൺഗ്രസ് ചെയർമാനും തൊടുപുഴ എം എൽ എ യുമായ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ:ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറായിരുന്നു.
മക്കള്‍: അപ്പു(കേരള കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന്. മരുമക്കള്‍: അനു, ഡോ. ജോ, ഉഷ.