കുവൈത്തില്‍ ജയില്‍ ചാടിയ മൂന്ന് പ്രതികളും പിടിയില്‍

കുവൈത്ത് സിറ്റി :ഇന്നലെ ജയില്‍ ചാടി മൂന്ന് പ്രതികളെയും പിടികൂടി.സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സുകളുടെയും പോലീസ് ഏവിയേഷന്‍ വിങ്ങിന്റെയും പിന്തുണയോടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഏകോപിതവും തീവ്രവുമായ സുരക്ഷാ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് രക്ഷപ്പെട്ട തടവുകാരെ വിജയകരമായി പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് പൗരന്മാരായ ഹസന്‍ സലേം അല്‍-റഷീദി, അലി മനാഹി അല്‍-സുബൈ എന്നിവരെ കൂടാതെ, അഹമ്മദ് മുഹമ്മദ് എന്നയാളുമാണ് ജയില്‍ ചാടിയത്.

ഓപ്പറേഷനില്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികളുടെ പക്കല്‍ നിന്ന് രണ്ട് തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

കൃത്യമായ അന്വേഷണങ്ങളിലൂടെയും തുടര്‍ച്ചയായ ഫീല്‍ഡ് നിരീക്ഷണത്തിലൂടെയും അവരുടെ ലൊക്കേഷനുകള്‍ തിരിച്ചറിഞ്ഞ് തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. അറസ്റ്റിലായവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഇന്നലെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.തുടര്‍ന്ന്,പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ഉത്തരവിട്ടിരുന്നു.

spot_img

Related Articles

Latest news