ആമസോൺ തലവൻ വിരമിക്കുന്നു

ലോകത്തിലെ ഓൺലൈൻ വ്യാപാര ശൃംഘലയായ ആമസോൺ സി ഇ ഓ ജെഫ് ബെസോസ് ഈ വർഷാവസാനം വിരമിക്കും. അദ്ദേഹം സഹപ്രവർത്തകർക്കയച്ച ഇമെയിൽ സന്ദേശത്തിലാണ് ഈ വിവരം.അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ആൻഡി ജെസ്സി ആയിരിക്കും പുതിയ സി ഇ ഓ.

ഇന്റർനെറ്റ് ലോകത്തിൽ തന്നെ വ്യാപകമായി അറിയാൻ തുടങ്ങുന്ന കാലത്താണ് ഓൺലൈൻ വ്യാപാരമെന്ന ആശയം ഉടലെടുക്കുന്നത്. ഇന്ന് 13 ലക്ഷം ജീവനക്കാരാണ് വിവിധ രാജ്യങ്ങളിൽ ആയി ജോലി ചെയ്യുന്നത്. ഒരു പക്ഷെ ഓൺലൈൻ വ്യാപാരത്തിന്റെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ നടപ്പാക്കിയതും തന്നെയാണ് ആമസോണിന്റെ വിജയവും. നൂതനമായ സാങ്കേതിക വിദ്യയും ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിൽ ലഭ്യതയും ഉറപ്പുവരുത്താൻ ആമസോണിനു കഴിഞ്ഞിട്ടുണ്ട്. പകരക്കാരനായി വരുന്ന ആൻഡി ജെസ്സി തന്നെക്കാൾ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള ആളാണെന്നും ജെഫ് ബെസോസ് പറഞ്ഞു.

spot_img

Related Articles

Latest news