ഐ സി എഫ് മുസാഹ്മിയ: പ്രകീർത്തന സദസും ഐ സി എഫ് റൂബി ജൂബിലി വിളംബരവും നടത്തി

റിയാദ്:‘തിരു നബി [സ] പ്രപഞ്ചത്തിൻ്റെ വെളിച്ചം’എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ [ഐ സി എഫ് ]മുസാഹ്മിയ റിമോട്ട് യൂണിറ്റ് പ്രകീർത്തന സദസ് നടത്തി. ഐ സി എഫ് മുസാഹ്മിയ പ്രസിഡൻ്റ് അബ്ദു റസാഖ് ലത്വീഫി സദസിന്ന് നേത്രത്വം നൽകി.റിയാദ് ഐ സി എഫ് സെൻ്റർ പ്രസിഡൻ്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ ഉദ്‌ബോധനം പ്രഭാഷണം നടത്തി.തുടർന്ന് നടന്ന ഐ സി എഫ് റിയാദ് റൂബി ജൂബിലി വിളംബരത്തിൽ സെൻട്രൽ സംഘടനാ കാര്യ സെക്രട്ടറി അസീസ് മാഷ് പാലൂർ കർമപദ്ധതി വിഷദീകരിച്ചു. ജൂബിലി തീം സോങ്ങ് അവതരിപ്പിച്ച് ഐ സി എഫ് സെൻ്റർ എക്സിക്യുട്ടീവ് അംഗം ഫസൽ കുട്ടശ്ശേരി ആശംസ അറീയിച്ചു.യോഗത്തിൽ ഐ സി എഫ് മുസാഹ്മിയ ജനറൽ സെക്രട്ടറി അബ്ദുൽ ശുകൂർ സഖാഫി സ്വാഗതവും സംഘടനകാര്യ സെക്രട്ടറി അബ്ദുൽ കബീർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news